ബോസുമായി കിരൺ ബുദ്ധിമുട്ടുന്നു. ജോലി ഉപേക്ഷിക്കാൻ അനു ആഗ്രഹിക്കുന്നു. സെമിനാരി ജീവിതത്തിന് ശേഷം പപ്പിയുടെ ജോലിയിലെ ആദ്യ ദിവസമാണിന്ന്. എന്നാൽ ഒരു പുതുവത്സരരാവിലെ പാർട്ടി എല്ലാം മാറ്റിമറിക്കുന്നു.
വിജയ് തന്റെ കോഫി ഷോപ്പ് അടച്ചുപൂട്ടുന്നതോടെ, സംഘത്തിന് അവരുടെ ജീവിതത്തിലെ ഒരു പ്രധാന ഭാഗം നഷ്ടമാകുന്നു. പഴയ ഓർമ്മകളും പ്രണയകഥകളും വീണ്ടും ഉയർന്നുവരുന്നു.
മുത്തശ്ശിയുടെ പിറന്നാൾ ആഘോഷത്തിൽ കിരണിന്റെ പിറന്നാൾ മുങ്ങിപ്പോകുന്നു. അനുവിന്റെ ജോലി കൊണ്ട് കൊച്ചിയിൽ പിടിച്ചുനിൽക്കാൻ കഴിയാത്തതിനാൽ, മുത്തശ്ശിയുടെ സമ്മാനം നേടാനുള്ള മത്സരത്തിൽ സംഘം പങ്കെടുക്കുന്നു.
പെർഫെക്റ്റ് കോഫി ഉണ്ടാക്കാനുള്ള കിരണിന്റെ ഭ്രമം ഭ്രാന്തിലേക്ക് വഴിമാറുന്നു. അതേസമയം, ക്യാപ്റ്റൻ ടീ സ്റ്റാളിന് പകരം ഒരിടം കണ്ടെത്താൻ അനുവും പപ്പിയും ഇറങ്ങിത്തിരിക്കുന്നു.
അനുവിൽ നിന്ന് സത്യം മറച്ചുവെച്ച്, കഫേ സ്വപ്നത്തിന് പണം കണ്ടെത്താൻ കിരൺ രഹസ്യമായി തന്റെ കാർ വിൽക്കുന്നു. ഇഷ അറിയാതെ പപ്പി മായയോടൊപ്പം ഷോപ്പിങ്ങിന് പോകുന്നു. പക്ഷേ രഹസ്യങ്ങൾ അധികകാലം ഒളിച്ചിരിക്കില്ല.
കാർ വാങ്ങിയ ആൾക്ക് എത്തിച്ചുകൊടുക്കാൻ കിരണും അനുവും പുറപ്പെടുന്നു. അതേസമയം, ഒരു കഫേ നടത്താൻ എന്തൊക്കെ വേണമെന്ന് പഠിക്കാനുള്ള ചുമതല പപ്പിക്കും ഇഷയ്ക്കുമാണ്.
ഏത് എസ്പ്രസോ മെഷീൻ വാങ്ങണമെന്നതിനെച്ചൊല്ലി കിരണും അനുവും തർക്കിക്കുമ്പോൾ, ബാരിസ്റ്റ അവരെ ഒരു പരീക്ഷണത്തിന് വിധേയരാക്കുന്നു. കഫേയ്ക്കായി ആരാണ് കൂടുതൽ മിടുക്കോടെ സാധനങ്ങൾ വാങ്ങുന്നതെന്ന് കാണാനുള്ള മത്സരമാണിത്.
കഫേ ഏകദേശം തയ്യാറായെങ്കിലും കിരണിന്റെ കയ്യിലെ പണം തീർന്നു. ഉദ്ഘാടന ദിവസം അടുത്തുവരുമ്പോൾ, സംഘം ഒരു നിക്ഷേപകനെ തേടിത്തുടങ്ങുന്നു. എന്നാൽ അപ്രതീക്ഷിതമായി ഒരാൾ കഫേയിലെത്തുന്നു.
കഫേയുടെ ഭാവി ഒരു നിക്ഷേപകനെ ആശ്രയിച്ചിരിക്കെ, ഏറ്റവും നിർണായകമായ മീറ്റിങ് കിരണിന് ഒറ്റയ്ക്ക് നേരിടേണ്ടി വരുന്നു. അതേസമയം, കിരണിനെക്കുറിച്ച് അച്ഛൻ അറിഞ്ഞതോടെ അനുവിന് അദ്ദേഹവുമായി ബുദ്ധിമുട്ടേറിയ ഒരു സംഭാഷണം നടത്തേണ്ടി വരുന്നു.
കഫേയുടെ ഉദ്ഘാടന ദിവസം എത്തുന്നു, പക്ഷേ ഒരുക്കങ്ങൾ ഒട്ടും സുഗമമല്ല. കുടുംബത്തിന്റെ പ്രതീക്ഷകളും, കാണാതായ ഒരു സെലിബ്രിറ്റിയും, പണിമുടക്കുന്ന എസ്പ്രസോ മെഷീനും ചേർന്ന് എല്ലാം താറുമാറാകുന്നു.